വാഷിങ്ടണ്‍: സ്വകാര്യത എന്ന വാക്കിന്റെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്നു എന്ന വിശദീകരണവുമായി അമേരിക്കയുടെ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ. ഡിജിറ്റല്‍ യുഗത്തില്‍ അമേരിക്കയില്‍ സ്വകാര്യത എന്നൊന്നില്ല. ഓര്‍മകള്‍ പോലും സ്വകാര്യമല്ല, എഫ്ബിഐയുടെ ഡയറക്ടര്‍ ജെയിംസ് കോമെ പറയുന്നു.
രഹസ്യങ്ങള്‍ സിഐഎ ചോര്‍ത്തുന്നതിനെക്കുറിച്ചുള്ള വിക്കിലീക്സിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിക്കുകയായിരുന്നു ജെയിംസ്.
സൈബര്‍ലോകത്തെ സുരക്ഷയെക്കുറിച്ച് ബോസ്റ്റണില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ജെയിംസ് ഈ വിശദീകരണം നല്‍കിയത്. വീടുകളിലും കാറുകളിലും നാം ഉപയോഗിക്കുന്ന ഉപകരണങ്ങളിലും സ്വകാര്യത പ്രതീക്ഷിക്കാം.
എന്നാല്‍ നല്ല കാര്യത്തിനു വേണ്ടി നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഈ സ്വകാര്യതയിലേക്ക് കടന്നുകയറേണ്ടി വരുമെന്നും ഓര്‍മിക്കുന്നത് നന്ന്. നമ്മുടെ ഓര്‍മകള്‍ പോലും സ്വകാര്യമല്ല. ഒരു കോടതിയില്‍ ജഡ്ജി ആവശ്യപ്പെട്ടാല്‍ സ്വകാര്യമായ സംഭാഷണങ്ങള്‍ പോലും വെളിപ്പെടുത്തേണ്ടി വരില്ലേ, ജെയിംസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: