ന്യൂദല്‍ഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങളുന്നയിച്ച് എന്‍ഡിഎ നേതാക്കളുടെ പ്രതിനിധിസംഘം ഇന്ന് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടക്കമുള്ള മന്ത്രിമാരെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള സംഘം കാണുന്നത്്.
സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ വരള്‍ച്ച കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് അറിയിച്ചു. സംസ്ഥാനത്തിന് അര്‍ഹമായ ധനസഹായം ഉറപ്പാക്കാന്‍ ബിജെപി മുന്‍കൈ എടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് പാര്‍ലമെന്റിലാണ് ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
കേരളത്തിലെ റേഷന്‍ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്തും. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ കൃഷി മന്ത്രി രാധാമോഹന്സിങിനെയും നാണ്യവിളകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ വാണിജ്യ മന്ത്രി നിര്‍മല സീതാരാമനെയും ധരിപ്പിക്കും. ടെക്സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിയുമായും എന്‍ഡിഎ പ്രതിനിധിസംഘം ചര്‍ച്ച നടത്തും.
പി.കെ കൃഷ്ണദാസ്, എന്‍ഡിഎ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി, ജെആര്‍എസ് നേതാവ് സി.കെ ജാനു, ജെഎസ്എസ് സംസ്ഥാന അധ്യക്ഷന്‍ എ.എന്‍ രാജന്, കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്, പിഎസ്പി നേതാവ് കെ. കെ പൊന്നപ്പന്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടി.വി ബാബു, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് നേതാവ് കുരുവിള മാത്യൂസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് മൊഹബൂബ് എന്നിവരുള്‍പ്പെട്ട എന്‍ഡിഎ സംഘത്തിനൊപ്പം എംപിമാരായ പ്രൊഫ. റിച്ചാര്‍ഡ് ഹേയും സുരേഷ് ഗോപിയും കേന്ദ്രമന്ത്രിമാരെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: