കോഴിക്കോട്: കൂത്തുപറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമൃത കലാക്ഷേത്ര സപ്തസാര കള്‍ച്ചറല്‍ മിഷന്റെ അമൃതവര്‍ഷിണി പുരസ്കാരം കലാമണ്ഡലം ലീലാമണിക്ക്.
10,001 രൂപയും പ്രശസ്തി പത്രവും ഗിരീഷ് വേങ്ങാട് രൂപകല്‍പ്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഏപ്രില്‍ 7ന് കൂത്തുപറമ്പ് നടക്കുന്ന ചടങ്ങില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് പുരസ്കാര നിര്‍ണയ സമിതി ചെയര്മാന് ഡോ. കൂമുള്ളി ശിവരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: