കൊച്ചി: കോവളം കൊട്ടാരം തിരികെ നല്കാന് കോടതി വിധിയുണ്ടായിട്ടും സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന പരാതിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. കോവളം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ബി. രവിപിള്ള നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നടപടി.
എതിര് കക്ഷികളായ ചീഫ് സെക്രട്ടറി, ടൂറിസം സെക്രട്ടറി എന്നിവരോട് മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കോവളം കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും 2005ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത് കോടതി റദ്ദാക്കിയിട്ടും സ്ഥലവും കൊട്ടാരവും തിരികെ നല്‍കുന്നില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: