എല്‍ഡിഎഫ് ദുര്‍ഭരണത്തിനെതിരെ ബിഎംഎസ് മാര്‍ച്ചും ധര്‍ണയും 15ന്

Thursday 9 March 2017 9:07 pm IST

ആലപ്പുഴ: ബിഎംഎസിന്റെ നേതൃത്വത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ്, സര്‍ക്കാരിന്റെ ദുര്‍ഭരണം, ക്വട്ടേഷന്‍, മദ്യ, മയക്കുമരുന്ന് മാഫിയകളുടെ പ്രവര്‍ത്തനം തടയുക, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂരമായ പീഡനങ്ങള്‍ തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15ന് രാവിലെ 10ന് ചേര്‍ത്തല, ആലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്ക് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ചേര്‍ത്തലയില്‍ സംസ്ഥാന സമിതിയംഗം എ.എന്‍. പങ്കജാക്ഷന്‍, ആലപ്പുഴയില്‍ ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ കുട്ടനാടും ജില്ലാ ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാര്‍ ഹരിപ്പാടും ജില്ലാ ജോയ സെക്രട്ടറി സി. ഗോപകുമാര്‍ മാവേലിക്കരയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ചെങ്ങന്നൂരിലും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ നേതാക്കളായ കെ. കൃഷ്ണന്‍കുട്ടി, പി.ബി. പുരുഷോത്തമന്‍, ബിനീഷ് ബോയ്, കെ. സദാശിവന്‍പിള്ള, ബി. സുഭാഷ്, എന്‍. വേണുഗോപാല്‍, അനിയന്‍ സ്വാമിചിറ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.