ആലപ്പുഴ: എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എച്ച്1 എന്‍1 പനി ഒരു വൈറസ് രോഗമാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ, തലവേദന,ശരീര വേദന, കഠിനക്ഷീണം, ചിലപ്പോള്‍ വയറിളക്കവും ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.
പ്രമേഹം, ഹൃദ്രോഗം, ആസ്മ, തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരിലും ഗര്‍ഭിണികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കൂടുതലാണ്. എച്ച്1 എന്‍1 ചികിത്സ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ത്തന്നെ വിശ്രമിക്കുകയും വേണം.
കൈകള്‍ സോപ്പുപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗപകര്‍ച്ച കുറയ്ക്കുന്നു. ഗര്‍ഭിണികളില്‍ ജലദോഷം, ചുമ തുമ്മല്‍, പനി എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: