മുഹമ്മ: കായല്‍ വിനോദ സഞ്ചാരികള്‍ക്ക് പോലീസ് സംരക്ഷണ ഓഫീസ് മുഹമ്മയില്‍. കായല്‍ മേഖലയിലെ റിസോര്‍ട്ടുകളില്‍ താമസിക്കുകയും ഹൗസ്ബോട്ടുകളില്‍ സഞ്ചരിക്കുകയും ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്ക് സംരക്ഷണ പോലീസിന്റെ എയ്ഡ് പോസ്റ്റാണ് മുഹമ്മയില്‍ വരുന്നത്. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് ടൂറിസ്റ്റ് പ്രോട്ടക്ഷന്‍ ആന്റ് പോലീസ് ഔട്ട് പോയിന്റ് സ്ഥാപിക്കുന്നത്. മുഹമ്മ കൂടാതെ ആലപ്പുഴ ബീച്ച്,അര്‍ത്തുങ്കല്‍,പള്ളാത്തുരുത്തി,അരൂര്‍ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. ഇതില്‍ ആലപ്പുഴ ബീച്ചിലെ ഔട്ട് പോസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
തണ്ണീര്‍മുക്കത്താണ് ഇത് തുടങ്ങുന്നതിന് തീരുമാനിച്ചിരുന്നത്. ഇതിനാവശ്യമായ സ്ഥലം ലഭ്യമാകാതായതിനെ തുടര്‍ന്നാണ് മുഹമ്മയിലേയ്ക്ക് മാറ്റിയത്. ആര്യക്കര മുഹമ്മ പോലീസ് സ്റ്റേഷന്റെ 30 സെന്റോളം വരുന്ന പഴയ പരേഡ് ഗ്രൗണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ ഗ്രൗണ്ടില്‍ കിടന്നിരുന്ന പഴകി ദ്രവിച്ച ലോറികളും മറ്റുവാഹനങ്ങളും നീക്കം ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനവും ആരംഭിച്ചു. 20 ലക്ഷം രൂപ മുടക്കിയാണ് ഒരു നില കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഓരോ പോലീസ് എയ്ഡ് പോസ്റ്റിലും അഞ്ചുവീതം ടൂറിസം പോലീസുകാര്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: