കഞ്ചാവ് വില്പന രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Thursday 9 March 2017 9:11 pm IST

ആലപ്പുഴ: എക്‌സൈസ് എന്‍ഫോഴ്‌മെന്റ് സ്‌ക്വാഡ് സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കിയുള്ള കഞ്ചാവ് വിലപനയുടെ അന്വേഷണത്തിന്റെ ഭാഗമായി രണ്ടുപേരെ അറസ്റ്റുചെയ്തു. ആലപ്പുഴ വെള്ളകിണര്‍ ഉമ്മപറമ്പില്‍ വീട്ടില്‍ സച്ചിന്‍ സുരേഷ് (19), മുല്ലാത്ത് വാര്‍ഡ്, മനാഫ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 20 പൊതി കഞ്ചാവ് പിടികൂടി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം അറസ്റ്റിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, ഇതിനുമുമ്പും മയക്കുമരുന്ന് കേസുകളില്‍ പ്രതികളായിട്ടുള്ള ഇവരെ കഞ്ചാവുമായി അറസ്റ്റു ചെയ്തത്. റെയിഡില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കീല്‍ ഇന്‍സ്‌പെക്ടര്‍ കെ. ആര്‍. ബാബു, പ്രിവന്റിവ് ഓഫിസര്‍ എന്‍. ബാബു, , സിവില്‍ എക്‌സൈസ് ഓഫിസറന്മാരായ, എം. റെനി, എം.കെ. സജിമോന്‍, അനില്‍ ലാല്‍, അരുണ്‍, ഓംകാര്‍നാഥ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.