കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം സീമ മോഹന്‍ലാലിന്

Wednesday 14 June 2017 8:39 am IST

സീമ മോഹന്‍ലാല്‍

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ 2016ലെ കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിന് സീമ മോഹന്‍ലാല്‍ (ദീപിക) അര്‍ഹയായി.

ഒക്ടോബര്‍ 18 മുതല്‍ 22വരെ പ്രസിദ്ധീകരിച്ച താങ്ങാന്‍ കരങ്ങളില്ലാതെ എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡെന്ന് പ്രസ് ക്ലബ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരായ പി.വി മുരുകന്‍, ടി.സി മാത്യു, എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ പ്രൊഫ. മാടവന ബാലകൃഷ്ണപിളള എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. സ്ത്രീധനം വനിതാ മാസികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജാണ് സീമ.

10,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം കെ.പി ഗോപിനാഥിന്റെ ഒമ്പതാം അനുസ്മരണ ദിനമായ നാളെ വൈകിട്ട് 5.30ന് പ്രസ് ക്ലബ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി എം.എം മണി സമ്മാനിക്കും. പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.