കുന്നംകുളം: പെരുമ്പിലാവ് – നിലമ്പൂര്‍ സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് കാര്‍യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴം പുലര്‍ച്ചെ രണ്ടുമണിയോടെ പെരുമ്പിലാവ് പ്രോഗസ്സീവ് ക്ലബ്ബിന് സമീപമാണ് അപകടം.
എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തുണ്ടായിരുന്ന പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് റോഡിലേക്ക് മറിഞ്ഞു വൈദ്യുതികമ്പികള്‍ പൊട്ടിവീണു. മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷം നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: