തൃശൂര്‍:സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്ക്കുന്ന സാഹചര്യം ഉളളതിനാല്‍ തൊഴില്‍ സമയത്തിനു മാറ്റം വരുത്തിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണിവരെയുളള സമയത്തിനുളളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചയ്ക്ക് ശേഷമുളള മറ്റ് ഷിഫ്റ്റ് ജോലി സമയം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന രീതിയിലും വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന രീതിയിലും ക്രമീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: