ലോകവൃക്കദിനം: നഗരത്തില്‍ കിഡ്നി വോക്ക് നടത്തി

Thursday 9 March 2017 9:28 pm IST

തൃശൂര്‍: ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെയും അശ്വിനി ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നഗരത്തില്‍ കിഡ്നി വോക്ക് സംഘടിപ്പിച്ചു. നായ്ക്കനാലില്‍ നിന്നും ആരംഭിച്ച കിഡ്നി വോക്ക് റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഫീസില്‍ നടത്തിയ ദിനാചരണ യോഗം ആരോഗ്യ സര്‍വ്വകലാശാല ഡീന്‍ വി വി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തില്‍ പ്രായഭേദമെന്യേ നിരവധി പേര്‍ ഇത് ഉപയോഗിക്കുന്നുണ്ട്. വൃക്കരോഗ ബാധിതരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നും ഇക്കാര്യം വ്യക്തമായതായി ഡോ. വി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍ ജി മോഹനചന്ദ്രന്‍ അദ്ധ്യക്ഷനായിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രോജക്റ്റ് ഡയറക്ടര്‍ ജോയ് ജെ തുളുവത്ത് ഡയാലിസിസ് സഹായവിതരണം നടത്തി. വൃക്ക മാറ്റിവെച്ചവര്‍ക്ക് തുടര്‍ചികിത്സയ്ക്കുളള ധനസഹായം അശ്വിനി ആശുപത്രി ചെയര്‍മാന്‍ ഒ പി അച്യുതന്‍കുട്ടി വിതരണം ചെയ്തു. ശ്രദ്ധേയമായി സേവനം നടത്തിയ മൂന്നു പേരെ ചടങ്ങില്‍ ആദരിച്ചു. വൃക്ക ദാനം ചെയ്ത ബസ് ഡ്രൈവര്‍ ജോസ് കെ ആന്റോ, ബസ് ഡ്രൈവരുടെ വൃക്കദാനത്തിന് പ്രോത്സാഹനം നല്‍കാന്‍ ഒരു ദിവസത്തെ കളക്ഷന്‍ തുക സംഭാവന നല്‍കിയ ബസ്സുടമ ജോസഫ് ജോമി, വണ്‍ ഡയാലിസിസ് റെവല്യൂഷന്‍ പദ്ധതിയിലേക്ക് നൂറിലധികം അംഗങ്ങളെ ചേര്‍ത്ത വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി അസിസ്റ്റന്റ് മാനേജര്‍ രശ്മി വസന്ത് എന്നിവരെയാണ് ആദരിച്ചത്. കിഡ്‌നി ഫെഡറേഷന്‍ ട്രസ്റ്റി വര്‍ഗീസ് തരകന്‍ സ്വാഗതവും സിഇഒ തോമസ് ജോസഫ് നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.