തിരുവനന്തപുരം: പത്തനാപുരം സിഐ റെജി എബ്രഹാമിനെയും അന്വേഷണ ഉദ്യോഗസ്ഥനായ അഡീഷണല്‍ എസ്ഐ കെ.പി. ജോണ്‍സനെയും സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
കൊല്ലം കറവൂര്‍ കനാല്‍ പുറമ്പോക്കില്‍ സുമാ സുബ്രഹ്മണ്യത്തിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ജില്ലാ പോലീസ് മേധാവി (റൂറല്‍)യുടേയും ഡിജിപിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് ജില്ലാ പോലീസ് മേധാവി നേരിട്ട് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആക്രമണത്തിന് ഇരയായ സ്ത്രീക്കെതിരെ പോലീസ് എടുത്ത കേസിന്റെ സത്യാവസ്ഥയും അവരെ ജയിലിലടയ്ക്കേണ്ടിവന്ന സാഹചര്യവും അന്വേഷിക്കണമെന്നും പ്രദേശത്തെ കഞ്ചാവ്-മയക്കുമരുന്ന്-വ്യാജമദ്യ മാഫിയയെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: