മരം കടപുഴകി വീണു

Thursday 9 March 2017 9:52 pm IST

ചെറുതോണി: തടിയംമ്പാട് ടൗണിനു സമീപം കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയില്‍ ഗതാഗതം അരമണിക്കൂര്‍ സ്തംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നാണ് സംഭവം. വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്ന സ്ഥലമായിരുന്നെങ്കിലും സംഭവസമയത്ത് ഇവിടെ വാഹനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇലക്ട്രിക് ലൈനി ലേക്ക് മരം വീണതിനാല്‍ വൈദ്യുത ബന്ധം തകരാറിലായി. 200 ഇഞ്ച് വണ്ണമുള്ള വന്‍ മരമാണ് റോഡിലേക്ക് വീണത്. ഇടുക്കി ഫയര്‍ സ്റ്റേഷനില്‍ നിന്ന് ലീഡിംഗ് ഫയര്‍മാന്‍ കെ.സജികുമാറിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം അരമണിക്കൂറുകൊണ്ടാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. ഇടുക്കി പോലീസും എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.