തൊടുപുഴ: എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയില്‍.
കുന്നത്തുനാട് ഐരാപുരം മാമനപറമ്പില് അജിന്‍സ്(28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പെരുമ്പിള്ളിച്ചിറയില്‍ നിന്നുമാണ് പ്രതി തൊടുപുഴ എക്സൈസിന്റെ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 30 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ കായികമായാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ സംഘത്തിലെ കണ്ണിയില്പ്പെട്ടയാളാണ് ഇയാളെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി വി ബിജു പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് വ്യാപകമായി കഞ്ചാവ് വില്‍
ക്കുന്ന ഇയാള്‍ക്കെതിരെ മുമ്പും തൊടുപുഴയില്‍ കേസുണ്ട്. ബുധനാഴ്ച കഞ്ചാവ് പിടികൂടുന്നതിനിടെ എക്സൈസ് ജീവനക്കാരെ ആക്രമിച്ച നെയ്യശേരി എടനിക്കല്‍ ഹാരിസിനെ കോടതി റിമാന്‍ഡ് ചെയ്തു.
രാത്രി വൈകി കഴിഞ്ഞ ദിവസം പിടിയിലായ ബാക്കി മൂന്ന് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ചെറിയതോതില്‍ കഞ്ചാവ് കയ്യില്‍ സൂക്ഷിക്കുന്ന പ്രതികളെല്ലാം വന്‍വിലയ്ക്കാണ് കഞ്ചാവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിറ്റ് വന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: