തൊടുപുഴ: കൈപ്പിള്ളിക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു. വാഴപ്പള്ളി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയാണ് കഴിഞ്ഞ രാത്രി കുത്തിതുറന്നത്. ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെയാണ് മോഷണം. എണ്ണായിരം രൂപയോളം മോഷണം പോയതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം ഭക്തജനങ്ങള്‍ അറിയുന്നത്. തൊടുപുഴ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: