സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുന്നു: അഡ്വ. ജയസൂര്യന്‍

Thursday 9 March 2017 10:07 pm IST

വൈക്കം: കേരളത്തിന്റെ റേഷന്‍ വിതരണം തകര്‍ത്ത് ജനങ്ങളുടെ കഞ്ഞികുടിമുട്ടിച്ച പിണറായി സര്‍ക്കാര്‍ പച്ചകള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന വ്യക്താവ് അഡ്വ.എസ് ജയസൂര്യന്‍ പറഞ്ഞു. വൈക്കത്ത് കാരയില്‍ സംഘടിപ്പിച്ച ജനകീയ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്‍ഗണനാലിസ്റ്റ് തയ്യാറാക്കി അതനുസരിച്ച് റേഷന്‍ കാര്‍ഡ് തയ്യാറാക്കുന്ന നടപടി ഇപ്പോഴും ത്രീശങ്കുവിലാണ്.മുഖ്യമന്ത്രി പറയുന്ന സമയത്ത് പ്രധാനമന്ത്രി കാണാന്‍ തയ്യാറാകണമെന്ന് ശാഠിക്കുന്നത് അല്‍പത്തരമാണ്.കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്ന് ചേര്‍ന്ന് മോദിക്കെതിരെ കള്ള പ്രചരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.ടൗണ്‍ കമ്മറ്റി പ്രസിഡന്റ് സി.എസ്.നാരായണന്‍കുട്ടി അദ്ധ്യത വഹിച്ച ചടങ്ങില്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍,സംസ്ഥാന കൗണ്‍സില്‍ അംഗമ അഡ്വ.പി.കെ.ഷാജി, വി.ശിവദാസ്,എസ്.എന്‍.വി.രൂപേഷ്, കെ.ആര്‍.രാജേഷ്,ചേരിക്കല്‍ ബാബു,കെ.ആര്‍.ശ്യംകുമാര്‍,വി.കെ.സാബു,പ്രസാദ്,അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.