തിരുവാര്‍പ്പ്: കൂപ്രചരണം നടത്തീ തിരുവാര്‍പ്പില്‍ വീണ്ടൂം അക്രമണം അഴിച്ചു വിടാന്‍ സിപിഎം നീക്കം. കഴിഞ്ഞ രാത്രി സിപിഎമ്മിന്റെ ഇല്ലിയ്ക്കലുള്ള ഓഫീസ് അക്രമണവുമായി ബന്ധപ്പെടുത്തി നടത്തുന്ന കൂപ്രചരണത്തീല് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് യാതൊരു പങ്കുമില്ല.
മന:പൂര്‍വ്വം അക്രമണം അഴിച്ചുവിടാന്‍ ബോധപൂര്‍വ്വം സിപിഎം ശ്രമിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസമായി ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരെ കള്ളകേസില്‍ പെടുത്താനാണ് ശ്രമിക്കുന്നത്. ബിജെപിക്ക് വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയില്‍ വിളറിപിടിച്ച സിപിഎം അക്രമണം അഴിച്ചു വിടുന്നുതിനുള്ള ഗൂഢശ്രമത്തിന്റ ഭാഗമാണീ ഓഫീസ് അക്രമണം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ തലയില്‍ കെട്ടി വെയ്ക്കാന്‍ ശ്രമിക്കുന്നത്.
തിരുവാര്‍പ്പ് പഞ്ചാത്തിലെ ക്രമസമാധാനം തകര്‍ക്കുന്ന കുത്സിത ശ്രമങ്ങിളില് നിന്ന് സിപിഎം പിന്മാറണമെന്ന് ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്റെ അദ്ധ്വക്ഷതയില്‍ കൂടിയ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: