പാലാ: പിഴക് പാലം ജംഗ്ഷനില്‍നിന്ന് നീക്കംചെയ്ത ‘പിഴക് പാലം’ എന്ന ബോര്‍ഡ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല. വല്യാത്ത്, കടനാട്, കാവുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജനങ്ങള്‍ക്ക് ഈ സ്റ്റോപ്പില്‍ ഇറങ്ങിയിട്ടാണ് പോകേണ്ടത്. ബോര്‍ഡ് സ്ഥാപിക്കാത്തതുമൂലം സ്ഥലപരിചയമില്ലാത്ത യാത്രക്കാര്‍ ഒരു കിലോമീറ്റര്‍ മുമ്പുള്ള പിഴകില്‍ പോയി ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണുള്ളത്. എത്രയുംപെട്ടെന്ന് ദിശാബോര്‍ഡ് സ്ഥാപിക്കണമെന്ന് പിഴക് വികസനസമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: