38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മിക്കും

Wednesday 14 June 2017 8:58 am IST

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കായി സംസ്ഥാനത്തെ 38 ക്ഷേത്രങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മിക്കാന്‍ ദേവസ്വം ബോര്‍ഡുകളുടെ സംയുക്തയോഗത്തില്‍ തീരുമാനിച്ചു. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, കൂടല്‍മാണിക്യം, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് ഈ സൗകര്യം ഒരുക്കുന്നത്. കഫറ്റേരിയയും പെട്രോള്‍ പമ്പുമടക്കമുള്ള സൗകര്യങ്ങളുണ്ടാകും. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കഴക്കൂട്ടം മഹാദേവക്ഷേത്രം, കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ക്ഷേത്രം, ഹരിപ്പാട്, അമ്പലപ്പുഴ, കൊട്ടാരക്കര, തിരുനക്കര, ഏറ്റുമാനൂര്‍, വൈക്കം, കീഴില്ലം, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ, ആര്യങ്കാവ്, ചെങ്ങന്നൂര്‍, മുരിങ്ങൂര്‍ രാമേശ്വരം, വണ്ടിപ്പെരിയാര്‍, കറുകുറ്റി, പന്തളം, ചോറ്റാനിക്കര, തിരുവഞ്ചിക്കുളം, തൃപ്പയാര്‍, മുടിക്കോട്, എറണാകുളം ശിവക്ഷേത്രം, ചിറങ്ങര, കൂടല്‍മാണിക്യം, ഗുരുവായൂര്‍, മധൂര്‍ തളിപ്പറമ്പ് രാജരാജരാജേശ്വരി ക്ഷേത്രം, തലശ്ശേരി തിരുവങ്ങാട് രാമസ്വാമി ക്ഷേത്രം, കൊയിലാണ്ടി പിഷാരിക്കാവ്, വയനാട് മാരിയമ്മന്‍ ക്ഷേത്രം, കാടാമ്പുഴ, ചമ്രവട്ടം, കാളിക്കാവ്, തൃത്തല്ലൂര്‍, തൃപ്പള്ളൂര്‍, ചെനക്കത്തൂര്‍ (ഒറ്റപ്പാലം), ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട എന്നിവിടങ്ങളിലാണ് ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.