പാലാ: ഐങ്കൊമ്പ് ഗവ. എല്‍പി സ്കൂള്‍ ശതാബ്ദി ആഘോഷിക്കുന്നു. 1916-ല്‍ ആരംഭിച്ച വിദ്യാലയം രാമപുരം വിദ്യഭ്യാസ ഉപജില്ലയുടെ കീഴിലാണ്. ആധുനിക സൗകര്യങ്ങളോടെയുള്ള സയന്‍സ് ലാബ്, കുട്ടികളുടെ പാര്‍ക്ക് എല്ലാം വിദ്യാലയത്തിലുണ്ട്. മാര്‍ച്ച് 11നാണ് വാര്‍ഷികാഘോഷം. രാവിലെ 10.30ന് വാര്‍ഷിക സമ്മേളനം കടനാട് ഗ്രാമപഞ്ചായത്ത് അംഗം ലിസ്സി സണ്ണി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് സോണിയ ഷൈജു അദ്ധ്യക്ഷത വഹിക്കു. ഉച്ചക്ക് 2.30ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ആര്. ഗിരിജ ഐഎഎസ് ഉദ്ഘാടനം ചെയ്യും. കെ.എം. ചെറിയാന് അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് 4.30ന് സമാപന സമ്മേളനം കെ.എം. മാണി എംഎല്‍എ ഉദ്ഘാടനം ചെയ്യും. കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി മുണ്ടനാട്ട് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ഫാ. അഗസ്റ്റിന് പ്ലാക്കല്‍, ഡോ. എന്‍.കെ. മഹാദേവന്, ട്രീസമ്മ തോമസ്, ജിജി തമ്പി, ജയ്സണ്‍ പുത്തന്‍കണ്ടം എന്നിവര്‍ പ്രസംഗിക്കും. പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയ ആഷിഷ് കെ. വിജയന്, അക്ഷിത ഹരി എന്നിവരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: