വാഴൂര്‍: ചങ്ങനാശേരിയില്‍നിന്നും മണിമലയ്ക്കും, പൊന്‍കുന്നത്തിനും രാത്രിയില്‍ ബസ്സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കെഎസ്ആര്‍ടിസി ചങ്ങനാശേരി ഡിപ്പോയില്‍ നിന്ന് രാത്രി 8.45നും, 9.50നും മദ്ധ്യേ പൊന്‍കുന്നത്തിനും, മണിമലയ്ക്കും ബസ്സര്‍വ്വീസ് ആരംഭിക്കണം. രാത്രി 8.35നും 10.15നും ഇടയില്‍ പൊന്‍കുന്നത്തിനും. രാത്രി 8.47നും 9.50നും ഇടയില്‍ മണിമലയ്ക്കും ചങ്ങനാശേരിയില്‍ നിന്നും ബസ് ഇല്ലാത്തത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. രാത്രി 8.30നും 9.40നും മദ്ധ്യേ 3 ട്രയിനുകളാണ് ചങ്ങനാശേരി റയില്‍വേ സ്റ്റേഷനില്കൂടി കടന്നുപോകുന്നത്. തലസ്ഥാനത്തു നിന്നുംമറ്റും ട്രയിനില്‍ ചങ്ങനാശേരിയില്‍ വന്നശേഷം ബസില്‍ മണിമലയ്ക്കും, പൊന്‍കുന്നത്തിനും പോകേണ്ട യാത്രക്കാര്‍ സ്റ്റേഷനില്‍ ഇറങ്ങി മണിക്കൂറുകളോളം ബസ് കാത്തുനില്‍ക്കേണ്ട സ്ഥിതിയാണ്. ചങ്ങനാശേരിയില്‍ നിന്ന് രാത്രി 9നും 10നും മദ്ധ്യേ മണിമലയ്ക്കും, പൊന്‍കുന്നത്തിനും ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: