ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞതിന് കേന്ദ്രസര്‍ക്കാരിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ രൂക്ഷ വിമര്‍ശനം. യുപിഎ സര്‍ക്കാരിന്റെ നയങ്ങളിലെ പരാജയമാണ് സാമ്പത്തിക ഇടിവിന് കാരണമെന്ന് നരേന്ദ്രമോഡി കുറ്റപ്പെടുത്തി. ഇത് രാജ്യത്തെ നിരാശയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ആസൂത്രണകമ്മീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് ആലുവാലിയ, ആസൂത്രണ സഹമന്ത്രി അശ്വിനീകുമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനക്കാര്യത്തില്‍ ഗുജറാത്തിന് അഭിമാനിക്കാമെന്നും സംസ്ഥാനത്തിന്റെ വികസനം രണ്ടക്ക സംഖ്യയിലേക്ക് വളരുകയാണെന്നും മോഡി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ സ്ഥിതി മെച്ചമായിരുന്നെങ്കില്‍ വികസനത്തില്‍ തങ്ങള്‍ക്ക് കൂടുതല്‍ സംഭാവന നല്കാന് കഴിയുമായിരുന്നെന്നും മോഡി അവകാശപ്പെട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച ഏറ്റവും താഴ്ന്ന സ്ഥിതിയിലെത്തിയ സാഹചര്യത്തിലാണ് മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: