ബിര്‍മിംഗ്ഹാം:ഒളിമ്പിക്സ് വെളളിമെഡല്‍ ജേതാവായ ഇന്ത്യയുടെ പി.വി.സിന്ധു ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഇന്ത്യോനേഷ്യയുടെ ദിനാര്‍ ഓയിസ്റ്റിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തകര്‍ത്താണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.സ്കോര്‍ 21-12,21-4.
ആദ്യ സെറ്റ്് 16 മിനിറ്റില്‍ നേടിയ സിന്ധു രണ്ടാം സെറ്റില്‍ അനായാസം ജയിച്ചുകയറി.
ഒന്നാം റൗണ്ടില്‍ സിന്ധു ഡെന്മാര്ക്കിന്റെ 33-ാം റാങ്കുകാരിയായ മെറ്റ് പോള്‍സനെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി.സ്കോര്‍ 21-10,21-11
ഇന്ത്യയുടെ സൈന നേവാള്‍ ര്ണ്ടാം റൗണ്ടില്‍ കടന്നു. നിലവിലുളള ചാമ്പ്യന്‍ നോസോമി ഒകുഹരയെ പരാജയപ്പെടുത്തിയാണ് സൈന രണ്ടാം റൗണ്ടിലെത്തിയത്്.38 മിനിറ്റ് ദീര്‍ഘിച്ച മത്സരത്തില്‍ 21-15,21-14 എന്ന സ്കോറിനാണ് സൈന വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: