കളമശ്ശേരി : കടുങ്ങല്ലൂര്‍ മുപ്പത്തടത് പിഞ്ചുകുട്ടികളെ പീഡ നത്തിനിരയാക്കിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പടിഞ്ഞാറേ കടുങ്ങല്ലൂരില്‍ നിന്ന് മുപ്പതടത്തിലേക്കു പ്രകടനം നടത്തി.
കളമശ്ശേരി നിയോജകമണ്ഡലം അദ്ധ്യക്ഷന്‍ എം.എം. ഉല്ലാസ്കുമാര്‍ ,ബിജെപി, വൈസ്പ്രസിഡന്റ് ബേബിസരോജം, പഞ്ചായത്ത് പ്രസിഡന്റ് സജീവ് പൂങ്കുടി, ജില്ലാ കമ്മിറ്റിയംഗം ടി.ബി. സജീവ് കുമാര്‍, മഹിളാമോര്‍ച്ച നിയോജകമണ്ഡലം അദ്ധ്യക്ഷ ബിന്ദു പുളിയാന, പഞ്ചായത്തു ജനറല്‍ സെക്രട്ടറി കെ.ആര്. രാമചന്ദന്‍, എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി എസ്.ജി. ശ്രീജിത്ത്, കളമശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി മായാദേവി പ്രകാശ്, പി.കെ. സംഗീത്, രൂപേഷ്കുമാര്‍, സുഭദ്ര നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: