ചോറ്റാനിക്കര മകം തൊഴല്‍ നാളെ

Friday 10 March 2017 1:26 am IST

ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴല്‍ നാളെ. ഒരുക്കം പൂര്‍ത്തിയായതായി ദേവസ്വം അധികൃതര്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി എട്ടര വരെയാണ് മകം തൊഴല്‍.
രാത്രി ഒമ്പതിന് മങ്ങാട്ടുമനയിലേക്ക് പുറപ്പാട്, തുടര്‍ന്ന് ഇറക്കിപൂജ. തിരികെയെത്തിയ ശേഷം മകം വിളക്കെഴുന്നള്ളിപ്പ്. ഒരു ലക്ഷം പേര്‍ ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് കാമറ സ്ഥാപിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡ്, ക്ഷേത്ര ഉപദേശക സമിതി, പോലീസ്, ഫയര്‍ഫോഴ്‌സ്, പഞ്ചായത്ത്, ആരോഗ്യവിഭാഗം, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിനും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രഥമ ശ്രശ്രൂഷാ, ഭക്തര്‍ക്കായി ചുക്കുവെള്ളം, സംഭാരം, ലഘുഭക്ഷണ വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.