തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചത്.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി കയര്‍ത്തുവെന്ന് ചെന്നിത്തല വിമര്‍ശിച്ചു. എന്നാല്‍ ചെയറില്‍ സ്പീക്കറില്ലാത്തപ്പോള്‍ നടുത്തളത്തില്‍ നില്‍ക്കാമെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷ നേതാവിന് തെറ്റിദ്ധാരണയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുന്നുവെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതവും വാസ്തവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: