സിയൂള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയെ പുറത്താക്കി. അടുത്ത സുഹൃത്തിന് അഴിമതി നടത്തുന്നതിനായി പ്രസിഡന്റ് പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് നടപടി.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള പാര്‍ലമെന്റ് തീരുമാനത്തിന് ഭരണഘടനാ കോടതിയുടെ അംഗീകാരം ലഭിച്ചതോടെയാണ് പാര്ക്കിന് പുറത്തേയ്ക്കുള്ള വഴി തെളിഞ്ഞത്.
ചോയി സൂണ്‍സില്‍ എന്ന വനിതാ സുഹൃത്തിനു ഭരണത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യം അനുവദിച്ചതാണു പാര്‍ക്കിനു വിനയായത്. ചോയി വന്‍കിട കമ്പനികളെ സ്വാധീനിച്ച് വന്‍തുക സ്വന്തം കമ്പനികളിലേക്ക് ഒഴുക്കി. ഇതിനു പാര്‍ക് കൂട്ടുനിന്നുവെന്നുമാണ് ആരോപണം. പ്രസിഡന്റ് പദവി നഷ്ടമായതോടെ പാര്‍ക്കിനെ നിയമ നടപടികള്‍ക്ക് വിധേയമാക്കും.
പാര്‍ക്കിനെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇടക്കാല ഭരണാധികാരിയായി ചുമതലയേല്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: