ന്യൂദല്‍ഹി: കോടതിയലക്ഷ്യത്തിന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിഎസ് കര്‍ണ്ണനെതിരെ സുപ്രീംകോടതി വാറണ്ട് പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റീസ് ജെ.എസ് കെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്.
നേരത്തെ സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലേയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിച്ചതിന് ജസ്റ്റീസ് കര്‍ണ്ണനോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി മുമ്പാകെ ജസ്റ്റീസ് കര്ണ്ണന് ഹാജരാകാത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ സമയം അദ്ദേഹത്തിന് നീട്ടി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി ജസ്റ്റീസ് കര്‍ണ്ണനെതിരെ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് ജെ.എസ് കഹാറിനെ കൂടാതെ ജസ്റ്റ്സ്. ദീപക് മിശ്ര, ജസ്റ്റിസ് ജെ. ചെല്ലമേശ്വര്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍.ബി. ലോകുര്‍, ജസ്റ്റിസ് പിനാക്കി ചന്ദ്ര ബോസ്, ജസ്റ്റിസ് കുര്യന് ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: