പാറ്റ്ന: സര്‍ക്കാര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ ചുമലിലേറ്റി നടന്നു. മുസാഫര്‍പൂര്‍ ജില്ലയിലെ ശിവപുരി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
ഫെബ്രുവരി 18ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുരേഷ് മണ്ഡലിന്റെ ഭാര്യയാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരിച്ചത്. സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അധികൃതരോട് സര്‍ക്കാര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും നിഷേധിച്ചു.
തുടര്‍ന്ന് ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം ഒരു കിലോമീറ്ററോളം ചുമന്ന് വീട്ടിലെത്തിക്കുകയായിരുന്നു. നേരത്തെ ഒഡിഷയില്‍ ദന മജി എന്നയാള്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവുമായി 10 കിലോമീറ്റര്‍ നടന്നത് ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: