തിരുവനന്തപുരം: ലോക വൃക്ക ദിനത്തോടനനുബന്ധിച്ച് എസ്എടി. ആശുപത്രിയില്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. എസ്എടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും ഐഎപി. തിരുവനന്തപുരവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
അമിത വണ്ണവും വൃക്ക രോഗവും, ആരോഗ്യമുള്ള ജീവിത ശൈലിയിലൂടെ ആരോഗ്യമുള്ള വൃക്കകള്‍ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചെറു പ്രായത്തില്‍ തന്നെ നടത്തുന്ന പ്രാഥമിക പരിശോധനകളിലൂടെ കുട്ടികളിലെ വൃക്കരോഗം വളരെ നേരത്തെ കണ്ടുപിടിക്കാനാകുമെന്ന് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.
വളരെ ഗുരുതരമായ അവസ്ഥയാണ് അമിത വണ്ണം. രക്ഷാകര്ത്താക്കള് അവരുടെ കുട്ടികളുടെ തൂക്കവും പൊക്കവും ഇടയ്ക്കിടയ്ക്ക് രേഖപ്പെടുത്തി വയ്ക്കണം. അതില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കില്‍ വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്.
മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ് പിഷാരടി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഗിരിജകുമാരി അധ്യക്ഷയായ ചടങ്ങില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. വി.ആര്. നന്ദിനി, പീഡിയാട്രിക് നെഫ്രോളജി വിഭാഗം മേധാവി ഡോ. സൂസന് ഉതുപ്പ്, ശിശുരോഗ വിഭാഗം മേധാവി ഡോ. എ. സന്തോഷ് കുമാര്‍, പീഡിയാട്രിക് സര്‍ജറി വിഭാഗം മേധാവി ഡോ. സേതുനാഥ്, പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്, ഐ.എ.പി. കേരള സെക്രട്ടറി ഡോ. റിയാസ് ഐ., ഐ.എ.പി. തിരുവനന്തപരം പ്രസിഡന്റ് ഡോ. ക്രിസ്റ്റിന് ഇന്ദുമതി, നഴ്സിംഗ് ഓഫീസര്‍ ഷാജിത എസ്. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: