കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന് നടപ്പിലാക്കി വരുന്ന മികവുത്സവങ്ങളുടെ ഭാഗമായി വാരം യുപി സ്കൂളില്‍ മികവ് 2017 ബാലോത്സവം നടന്നു. കോര്പറേഷന് വാര്‍ഡ് കൗണ്‍സിലര്‍ വി.ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡണ്ട് എ.കെ .ഉമേഷ്ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.പി.ലളിത സ്വാഗതവും സി.വി.രാജേന്ദ്രബാബു നന്ദിയും പറഞ്ഞു. മദര്‍ പിടിഎ പ്രസിഡണ്ട് കെ.രജനി, സ്റ്റാഫ് സെക്രട്ടറി പി കെ.മുഹമ്മദാലി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗനവാടി, പ്രീ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനദാനവും നടത്തി. കെ.വി.രാധാമണി, സി.എ.മധുസൂദനന്, സി.സുജാത, വന്ദന, വര്‍ഷ, ജൈനി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: