മുഴപ്പിലങ്ങാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം

Friday 10 March 2017 6:19 pm IST

തലശ്ശേരി: മുഴപ്പിലങ്ങാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ സിപിഎം അക്രമം. മുഴപ്പിലങ്ങാട് പുതിയതെരുവ് മണ്ഡപത്തിനടുത്ത പടന്നക്കണ്ടി രവീന്ദ്രന്റെ വീടാണ് സിപിഎം സംഘം അക്രമിച്ചത്. ഇന്നലെ പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. അക്രമികള്‍ വീടിന്റെ ചുമരുകള്‍ പൂര്‍ണ്ണമായും കാവി പെയിന്റുപയോഗിച്ച് വികൃതമാക്കി. വീട്ടുകാര്‍ മുഴപ്പിലങ്ങാട് ശ്രീകൂരുമ്പക്കാവില്‍ ഉത്സവം കാണാന്‍ പോയസമയത്താണ് അക്രമം നടന്നത്. ഉത്സവം കണ്ട് തിരികെ വരികയായിരുന്ന രവീന്ദ്രനെ കണ്ട ക്രിമിനല്‍സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. നേരത്തെ സിപിഎം സംഘം രവീന്ദ്രനെ അതിക്രൂരമായി അക്രമിച്ച് പരിക്കേല്‍പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മുകാരയ രഞ്ജിത്ത്, ശരത്ത്, ഷിനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് അക്രമം നടത്തിയത്. ആര്‍എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ദേശീയസമിതി അംഗം പി.കെ.വേലായുധന്‍, ശ്യാം മോഹന്‍, ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ്ബാബു തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.