കൊട്ടാരക്കര: കുറ്റവാളികള്‍ ജാഗ്രതൈ.. ഷാഡോ പോലീസ് പിന്നാലെയുണ്ട്. കുറ്റവാളികളെ കണ്ടെത്താനും കുറ്റകൃത്യങ്ങള്‍ തടയാനും പ്രത്യേക പരിശീലനം ലഭിച്ച ഷാഡോ പോലീസ് ജില്ലയില്‍ നിഴല്‍പോലെ കൂടെയുണ്ടാകും.
കൊട്ടാരക്കര-പുനലൂര്‍ സബ് ഡിവിഷനുകളിലായി രണ്ട് എസ്ഐമാരുടെ നേതൃത്വത്തില്‍ 20അംഗ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ഒരു ഡിവൈഎസ്പിക്കാണ് ഇവരുടെ ചുമതല. മുന്‍കാലങ്ങളില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും കുറ്റവാളികളും ഇവരുടെ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം വിവരശേഖരണം പൂര്‍ത്തിയായിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങളും, കൊലപാതകങ്ങളും, അതിക്രമങ്ങളും ഉള്‍പ്പടെ ഏതു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരെയും കണ്ടെത്താനും പിടികൂടാനും ഇവര്‍ക്ക് അധികാരമുണ്ടായിരിക്കും.
പോലീസ്സേനയില്‍ കഴിവ് തെളിയിച്ചവരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുണ്ടകളെയും പലിശസംഘങ്ങളെയും വാറണ്ട് പ്രതികളെയും പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ അതിവേഗം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് എസ്പി പറഞ്ഞു. ബസ് സ്റ്റോപ്പുകളിലും സ്റ്റാന്റുകളിലും മാര്‍ക്കറ്റുകളിലും രാവിലെയും വൈകിട്ടും രാത്രിയിലും വനിതാ പോലീസ് ബൈക്കില്‍ പട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: