യുഡിഎഫിന് തിരിച്ചടി

Friday 10 March 2017 4:05 pm IST

ചവറ: ചവറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിച്ച സിപിഎം സ്വതന്ത്രന്‍ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടി വോട്ട് ചെയ്തതോടെ വൈസ് പ്രസിഡന്റ് സ്ഥാനം വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രന്‍ രാഹുലിന് ലഭിച്ചു. കോവില്‍തോട്ടം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ സ്വതന്തനായി മത്സരിച്ചാണ് പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറി കൂടിയായിരുന്ന റോബിന്‍സണ്‍ വിജയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം നിലനിര്‍ത്താന്‍ സ്വതന്ത്രരായി വിജയിച്ച റോബിന്‍സണെയും രാഹുലിനെയും യോഹന്നാനെയും എല്‍ഡിഎഫ് പക്ഷത്ത് കൂടുകയായിരുന്നു. ഇതില്‍ രാഹുലിന് വൈസ് പ്രസിഡന്റ് സ്ഥാനവും റോബിന്‍സണ് പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാന്‍ സ്ഥാനവും നല്‍കി. ഫെബ്രുവരി 17ന് ആണ് യുഡിഎഫ് നിലവിലെ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.