കുണ്ടറ: ഉപാസന നഴ്സിങ് കോളേജ് സമരം വിജയിച്ചു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളും ആവശ്യങ്ങളും കോളേജ് മാനേജുമെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് സമരം വിജയിച്ചതായി വിദ്യാര്‍ത്ഥികളും എബിവിപിയും അറിയിച്ചു. രാവിലെ സമരപ്പന്തല്‍ എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന ജോ.സെക്രട്ടറി രേഷ്മാബാബു നിരാഹാരം അനുഷ്ഠിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമുതല്‍ കൊട്ടിയം സിഐ ഓഫീസില്‍ വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും മാനേജുമെന്റ് പ്രതിനിധികളും അസി. കമ്മീഷണറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചു രക്ഷകര്‍ത്താക്കളും സിഐ ഓഫീസില്‍ എത്തിയിരുന്നു. തുടര്‍ന്നു സമരപ്പന്തലില്‍ എത്തിയ ബിജെപി ദക്ഷിണ മേഖല ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. ഒ.നിധീഷ്, അശ്വിന് രാധാകൃഷ്ണന്, മനുമുരളി, അവിനാശ്, അഖില്‍, ചിപ്പി, ശ്രുതി, നിഷ, ഗോകുല്‍, ആതിര, അമൃത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: