ന്യൂദല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിന് അനുകൂലമായി എഴുതുവാന്‍ ദല്‍ഹിയിലെ പത്രപ്രവര്‍ത്തകര്‍ 50 കോടി രൂപ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
ഒരു പത്രപ്രവര്‍ത്തകനും ഭാര്യയും 28 ലക്ഷംരൂപ ചെലവഴിച്ചതും മറ്റൊരു പത്രപ്രവര്ത്തകന് 5 കോടി രൂപയുടെ ഇടപാട് നടത്തിയതും എന്‍ഫോഴ്സ്മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇടപാടിലെ മദ്ധ്യസ്ഥനായ ജെയിംസ് ക്രിസ്റ്റ്യന്‍ മിഖായേല്‍ മീഡിയയെ കൈകാര്യം ചെയ്യുന്നതിനായി 50 കോടി രൂപ നല്‍കിയതായി പറഞ്ഞിരുന്നു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടില്‍ നേരത്തെ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗി ഉള്‍പ്പെടെ 3 പേര് അറസ്റ്റിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: