പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ബില്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

Wednesday 14 June 2017 1:14 am IST

വാഷിങ്ടണ്‍: പാക്കിസ്ഥാനെ ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. നിര്‍ദ്ദിഷ്ട സമയത്തിനുളളില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ അതിനുളള കാരണം വ്യക്തമാക്കണമെന്നും ബില്ലില്‍ ആവശ്യമുണ്ട്. പാര്‍ലമെന്റിന്റെ ഭീകരകാര്യ ഉപസമിതിയുടെ അധ്യക്ഷനായ ടെഡ് പോയാണ് ബില്‍ അവതരിപ്പിച്ചത്. പാക്കിസ്ഥാന്‍ വിശ്വസിക്കാന്‍ കൊളളാത്ത ഒരു സഖ്യരാഷ്ട്രം മാത്രമല്ലെന്നും വര്‍ഷങ്ങളായി അമേരിക്കക്കെതിരെയുളള ഭീകരതയെ സഹായിക്കുന്ന രാജ്യം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒസാമ ഇതിന് വലിയൊരു ഉദാഹരണമാണ്. രാജ്യാന്തര ഭീകരതയെ പ്രോത്സാഹിപ്പിക്കാന്‍ പാക്കിസ്ഥാന്‍ സഹായിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ മൂന്ന് മാസത്തിനുളളില്‍ പാര്‍ലമെന്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദമായ പ്രസ്താവന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. മുപ്പത് ദിവസത്തിന് ശേഷം വിദേശകാര്യ സെക്രട്ടറി അനുബന്ധ വിവരങ്ങളും നല്‍കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.