ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലെ ഗതാഗതപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരമാകുന്നു. 69 കോടി രൂപ മുടക്കി നൂതന രീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് എടത്വാ ജങ്ഷനില്‍ നടക്കും. മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. മന്ത്രി മാത്യു ടി. തോമസ് മുഖ്യാതിഥിയാകും. തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷനാകും. എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, യു. പ്രതിഭാഹരി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
വളരെ നാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടന്ന പാത റബര്‍, പ്ലാസ്റ്റിക്, കയര്‍ എന്നിവ ഉള്‍പ്പെടുത്തി നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: