ആലപ്പുഴ: യോഗക്ഷേമസഭ ജില്ലയിലെ അംഗങ്ങള്‍ക്ക് യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് തലവടി പനയന്നൂര്‍ കാവ് ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരിക്കും.
ചികിത്സാ വിദ്യാഭ്യാസ നിധിയയ സാന്ത്വനം പദ്ധതിയുടെയും ജില്ലാ ആസ്ഥാന മന്ദിര ധനശേഖരണത്തിന്റെയും ഉദ്ഘാടനവും നടക്കും. പനയന്നൂര്‍കാവ് ക്ഷേത്രം മുഖ്യകാര്യദര്‍ശി ആനന്ദന് നമ്പൂതിരി ദീപപ്രോജ്ജ്വലനം നടത്തും.
മണ്ണാറശാല നാഗരാജക്ഷേത്രം മാനേജര്‍ എം.എന്‍. നാരായണന് നമ്പൂതിരി, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് വൈക്കം പി.എന്‍. നമ്പൂതിരി, ജനറല്‍ സെക്രട്ടറി കൃഷ്ണന് കാരക്കാട്, ജില്ലാ പ്രസിഡന്റ് എ.ബി. സുരേഷ്കുമാര്‍ ഭട്ടതിരിപ്പാട്, സെക്രട്ടറി ഡോ. ഇ. കൃഷ്ണന് നമ്പൂതിരി, ജിജിമോന് പി. അലക്സ്, പി.എന്‍. കൃഷ്ണന്‍പോറ്റി, വിനോദ്, എ.കെ.ബി.എഫ് സെക്രട്ടറി ജനറല്‍ എസ്. സുബ്രഹ്മണ്യന് മൂസ്സത്, യോഗക്ഷേമസഭ സംസ്ഥാന സെക്രട്ടറി വിജയന് നമ്പൂതിരി, യോഗക്ഷേമസഭ സംസ്ഥാന വനിതാ വിഭാഗം പ്രസിഡന്റ് സോയ എന്നിവര്‍ പങ്കെടുത്തു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: