സ്വര്‍ണവില ഇടിഞ്ഞു

Wednesday 14 June 2017 1:36 am IST

മുംബൈ: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 21600 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2700 രൂപയാണ് വില.  രാജ്യാന്തര വിപണിയില്‍ ദിവസങ്ങളായി വില കുറയുന്നതാണ് സംസ്ഥാനത്തും വിലയിടിവിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ പവന് 800 രൂപയോളം കുറവ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉണ്ടായി. വെളളിയുടെ വിലയിലും കുറവുണ്ട്. കിലോയ്ക്ക് 525 രൂപ കുറഞ്ഞ് 40975 രൂപയിലെത്തി. ആവശ്യക്കാര്‍ കുറഞ്ഞതിനൊപ്പം അടുത്താഴ്ച അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ദ്ധിപ്പിക്കാനുളള സാധ്യതയും വിലയിടിവിന് കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.