ന്യൂദല്‍ഹി: പ്രസവാവധി ഭേദഗതി ബില്‍ ലോക്സഭയില്‍ പാസ്സായത് ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതാണ് ബില്‍.
പ്രസവാവധി വര്‍ദ്ധിപ്പിക്കുന്നത് സ്വാഗതാര്‍ഹമായ ഒരു വ്യവസ്ഥയാണ്. ഇതിലൂടെ വനിതകളുടെ തൊഴില്‍ ഉറപ്പുവരുത്താന്‍ കഴിയും. സ്ത്രീകള്‍ ജോലി നോക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികള്‍ക്ക് ക്രഷ് സംവിധാനം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും അഭിനന്ദനീയമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: