എരുമേലി: വിവിധ യൂണിയനുകളില്‍ നിന്നും വന്ന നൂറോളം ബസ് തൊഴിലാളികള്‍ക്ക് ബിഎംഎസ് മെമ്പര്‍ ഷിപ്പ് വിതരണം ചെയ്തു. എരുമേലി െ്രെപവറ്റ് ബസ് സ്റ്റാന്റ്റില്‍ നടന്ന ചടങ്ങില്‍ ജില്ല ബസ് തൊഴിലാളി സംഘം ജനറല്‍ സെക്രട്ടറി സന്തോഷ് പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ആര് രതീഷ്, ജോയിന്റ് സെക്രട്ടറി അജികുമാര്‍ പാമ്പയില്‍, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി.ആര് അനില്‍ , യൂണിറ്റ് സെക്രട്ടറി മണിക്കുട്ടന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: