എരുമേലി: നൂറുകണക്കിനു തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിട്ട ബി.സി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഎംഎസ് മുണ്ടക്കയം മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി റ്റി.എം നളിനാക്ഷന് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ മേഖലാ പ്രസിഡന്റ് ഒ.കെ വിജയന് അധ്യക്ഷത വഹിച്ചു, കെ.ആര് രതീഷ്, കെ.കെ നടരാജന്, റ്റി.പി രവീന്ദ്രന്, പി. എസ്. അനില്‍ , മോഹനചന്ദ്രന് , പി.ആര് ശശിധരന്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: