പാലാ: ചെരിഞ്ഞുവീഴാറായ വൈദ്യുതിതൂണ്‍ നാട്ടുകാര്‍ക്ക് അപകടഭീഷണിയാകുന്നു. രാമപുരം വൈദ്യുതി സെക്ഷന്റെ കീഴിലുള്ള വലവൂര്‍ കിസാന്നഗര് ആര്‍പിഎസ്-നെല്ലാനിക്കാട്ടുപാറ റോഡിലാണ് വൈദ്യുതിപോസ്റ്റ് ചെരിഞ്ഞുനില്ക്കുന്നത്. നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും ഫലമില്ല. ലൈനുകള്‍ താണതോടെ ജീവനക്കാര്‍ സ്ഥലത്തെത്തി സമീപത്തുള്ള പാടത്ത് ഇറങ്ങരുതെന്നും റോഡിലൂടെ പോകുന്നത് ശ്രദ്ധിക്കണമെന്നും ഉപദേശം നല്കി മടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: