കനാലുകളും കായലും സംരക്ഷിക്കണം: ബിഎംഎസ്

Friday 10 March 2017 9:23 pm IST

 

ടൂറിസം ആന്‍ഡ് ഹൗസ്‌ബോട്ട് മസ്ദൂര്‍ സംഘ്(ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ടൂറിസം ആന്‍ഡ് ഹൗസ്‌ബോട്ട് മസ്ദൂര്‍ സംഘ്(ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിലെ കനാലുകളും കായലും മാലിന്യത്തിന്റെ കൂമ്പാരമായി മാറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്ന് എന്ന പ്രശസ്തിക്കൊപ്പം ഏറ്റവും മലിനമായ ജലത്തിന്റെ പേരില്‍ കുപ്രശസ്തിയും നമ്മള്‍ക്കുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും ബന്ധപ്പെട്ടവരും ഉണര്‍ന്നുപ്രവര്‍ത്തിച്ചില്ലെങ്കില്‍ ടൂറിസത്തിന്റെ ശവപ്പറമ്പായി മാറുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ, ബിനീഷ് ബോയ്, സി. ഷാജി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അനിയന്‍ സ്വാമിചിറ (പ്രസിഡന്റ്), സുരേഷ് തോമാചിറ, ബിജി മാടക്കല്‍, ജയന്‍ എം.ആര്‍ (വൈസ് പ്രസിഡന്റുമാര്‍), ബിനീഷ് ബോയ് (ജന. സെക്രട്ടറി), ശ്രീജിത്ത്, മനുനാഥ്, മണിക്കുട്ടന്‍, (സെക്രട്ടറിമാര്‍), സി. ഷാജി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.