മാവേലിക്കര: ചെട്ടികുളങ്ങര ഭരണി ദിവസം ഈരേഴ തെക്ക് കരയുടെ കെട്ടുകാഴ്ച കാഴ്ചകണ്ടത്തില്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. ഈരേഴതെക്ക് പുതുക്കാട്ട് തെക്കതില്‍ ഗിരീഷ് രാജപ്പന്(25), ചെട്ടികുളങ്ങര ചാങ്ങയില്‍ കിഴക്കതില്‍ മോഹേഷ് മോഹന്‍(28) എന്നിവരാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
ഗിരീഷ് രാജപ്പനെ ഒന്‍പതിന് കളമശേരിയില്‍ നിന്നും, മോഹേഷ് മോഹനനെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ക്ഷേത്രത്തിന് സമീത്തുനിന്നുമാണ് പിടികൂടിയത്. ഈരേഴതെക്ക് കൊച്ചുവീട്ടില്‍ വടക്കതില്‍ അനീഷ്(20)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നൂറോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: