കഞ്ചാവുമായി പിടിയില്‍

Friday 10 March 2017 9:29 pm IST

കുമളി: ചെക്ക്‌പോസ്റ്റില്‍ പരിശോധനയ്ക്കിടെ കഞ്ചാവുമായി  രണ്ട് യുവാക്കള്‍ പിടിയില്‍. ചങ്ങനാശേരി കങ്ങഴ ചെളിക്കുഴിയില്‍ അഖില്‍(20), മുണ്ടത്താനം മുതുപ്പാറ വീട്ടില്‍ രാഹുല്‍ ബാബു(20) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 4.30ന് നടത്തിയ പരിശോധനയിലാണ് കേസ് പിടികൂടിയത്. ഇരുചക്രവാഹനത്തിന്റെ സീറ്റിന് അടിയില്‍ വച്ച് കടത്താന്‍ ശ്രമിച്ച 145ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കുമളി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, ഉദ്യോഗസ്ഥരായ ഷാഫി അരവിന്ദാക്ഷന്‍, ജിജി കെ ഗോപാലന്‍, രാജന്‍ കെ എന്‍, ബിനീഷ് കുമാര്‍, സജീവ് കെ കെ, സിജു ഡാനിയേല്‍, അനീഷ് എം ബി എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. വണ്ടിപ്പെരിയാര്‍ റേഞ്ചോഫീസില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രാത്രി വൈകി പ്രതികളെ കോടതിയില്‍ ഹാ ജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.