കേണല്‍ നിരഞ്ജന്‍ റോഡിന് ശാപമോക്ഷം

Friday 10 March 2017 9:43 pm IST

കല്ലടിക്കോട് : രാജ്യ സുരക്ഷക്കായി ജീവന്‍ ബലിനല്‍കിയ സൈനികന്‍ ലഫ്. കേണല്‍ നിരഞ്ജന്റെ നാടെന്ന മഹിമയില്‍ പൊന്നംകോട്– എളുമ്പുലാശ്ശേരി റോഡിനു ശാപമോക്ഷം. നിരഞ്ജന്റെ പേരുനല്‍കിയ റോഡ് നവീകരിക്കുന്നതിനായി സര്‍ക്കാര്‍ 10 കോടി രൂപകൂടി അനുവദിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ തച്ചമ്പാറ –മുതുകുറുശ്ശി–കാഞ്ഞിരപ്പുഴ റോഡിനും 10 കോടി അനുവദിച്ചിട്ടുണ്ട്. നിരഞ്ജന്റെ ബലി ദാന സമയത്തുതന്നെ 11 കി.മി റോഡിന്റെ നാമകരണവും നവീകരണവും പ്രക്യാപിച്ചിരുന്നെങ്കിലും നീണ്ടുപോയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാരാകുറുശ്ശി പഞ്ചായത്തിലെ പ്രധാന റോഡുകൂടിയാണിത്. സമിപ പഞ്ചായത്തുകളായ കരിമ്പ, തച്ചമ്പാറ, കടമ്പഴിപ്പുറം എന്നിവിടങ്ങവില്‍നിന്നുള്ള റോഡുകളേയും നിരഞ്ജന്‍ സ്മരണയുള്ള റോഡാണ് കൂട്ടിയിണക്കുന്നത്. നിലവില്‍ വീതിക്കുറവും വളവുകളും അഴുക്ക് ചാലുകള്‍ ഇല്ലാത്തതും തകര്‍ച്ചയും യാത്രക്ക് വെല്ലുവിളിയാണ്. തച്ചമ്പാറ മുതുകുറുശ്ശി കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണവും പ്രദേശത്തുകാരുടെ വര്‍ഷങ്ങള്‍ നീണ്ട ആവശ്യമാണ്. ആറ് കി.മി. വരുന്ന റോഡ് വീതികൂട്ടി ടാര്‍ചെയ്യുന്നത് മേഖലയിലെ യാത്രാപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.