കണ്ണൂര്‍: തിലാന്നൂര്‍ യുപി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബാലോത്സവം 2017 നാളെ മുതല്‍ നടക്കും. എല്‍പി യുപി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളും അംഗന്‍വാടി കലോത്സവവുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. നാളെ രാവിലെ 9.30ന് സിനിമാതാരം രസ്ന പവിത്രന് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. കലാമത്സര വിഭാഗം ചെയര്മാന് എ.രാജേഷിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ എം.രാജീവന്, എം.വി.ഭാസ്കരന്, എം.കെ.ധനേഷ് ബാബു എന്നിവരും കോളേജ് ഓഫ് കൊമേഴ്സ് ചെയര്മാന് സി.അനില്‍കുമാര്‍, ബിജെപി കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിശധരന്‍, പിടിഎ പ്രസിഡണ്ട് ഷീബ ഷാജി, സ്വാഗതസംഘം ചെയര്മാന് പി.പി.ബാബു, ഹെഡ്മിസ്ട്രസ് എം.പി.പത്മജ, സ്റ്റാഫ് സെക്രട്ടറി വി.അരവിന്ദാക്ഷന് തുടങ്ങിയവര്‍ സംബന്ധിക്കും. 19ന് സ്ത്രീകള്‍ക്കായുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: